Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമാനസയെ വെടിവെച്ചു...

മാനസയെ വെടിവെച്ചു കൊന്ന കേസിൽ രഖിലിനെ സഹായിച്ച ആദിത്യൻ രണ്ടാം പ്രതി

text_fields
bookmark_border
manasa, ragil
cancel
camera_alt

മാനസ, രഗിൽ

കോതമംഗലം: ​െഡൻറൽ കോളജ് വിദ്യാർഥിനി മാനസയെ വെടി​െവച്ച് കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. കോതമംഗലം ജുഡീഷ്യൽ ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇരുന്നൂറോളം പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.

ബിഹാറിൽനിന്ന് തോക്ക് വാങ്ങാനും കൊണ്ടുവരാനും സംഭവങ്ങൾക്കും കൂട്ടുനിന്ന കണ്ണൂർ ഇടച്ചൊവ്വ മുണ്ടയാട് കണ്ടമ്പേത്ത് ആദിത്യനാണ്​ (27) രണ്ടാം പ്രതി. തോക്ക്​ കൊടുത്ത ബിഹാർ സ്വദേശി സോനുകുമാർ (22) മൂന്നാം പ്രതിയും ഇടനിലക്കാരനായ മനീഷ് കുമാർ വെർമ (21) നാലാം പ്രതിയുമാണ്. മാനസയെ വെടി​െവച്ച്​ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്ത തലശ്ശേരി രാഹുൽ നിവാസിൽ രഖിലാണ്​ (32) ഒന്നാം പ്രതി.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ കുറ്റപത്രത്തിൽ 81 സാക്ഷികളാണുള്ളത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കി‍െൻറ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

ജൂലൈ 30ന് ആയിരുന്നു സംഭവം. മാനസ പേയിങ്​ ​െഗസ്​റ്റായി താമസിക്കുന്ന വീട്ടിൽ തോക്കുമായെത്തിയ രഖിൽ മാനസയെ വെടി​െവച്ച്​ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

ഡിവൈ.എസ്.പി മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർ വി.എസ്. വിപിൻ, എസ്.ഐമാരായ മാഹിൻ സലിം, ഷാജി കുര്യാക്കോസ്, മാർട്ടിൻ ജോസഫ്, കെ.വി. ബെന്നി, എ.എസ്.ഐമാരായ വി.എം. രഘുനാഥ്, ടി.എം. മുഹമ്മദ്, സി.പി.ഒമാരായ അനൂപ്, ഷിയാസ്, ബേസിൽ, ബഷീറ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Show Full Article
TAGS:Manasa murder case crime 
News Summary - charge sheet filed in manasa murder case
Next Story