Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രിയെ പഴിചാരി മതവിദ്വേഷ പ്രചാരണം: നമോ ബ്രിഗേഡ് സ്ഥാപകനെതിരെ സ്വമേധയാ കേസെടുത്തു

text_fields
bookmark_border
"ജനഗണമന അഭിയാൻ" പരിപാടിയിലായിരുന്നു വിവാദ പ്രസ്താവന
മുഖ്യമന്ത്രിയെ പഴിചാരി മതവിദ്വേഷ പ്രചാരണം: നമോ ബ്രിഗേഡ് സ്ഥാപകനെതിരെ സ്വമേധയാ കേസെടുത്തു
cancel

മംഗളൂരു: സംഘ്പരിവാർ ചായ്‌വ് പുലർത്തുന്ന കന്നഡ, ഹിന്ദി എഴുത്തുകാരനും നമോ ബ്രിഗേഡ് സ്ഥാപകനുമായ ചക്രവർത്തി സുലിബെലെക്കെതിരെ കാർവാർ റൂറൽ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രി സിദ്ധാരാമയ്യക്കെതിരെ നടത്തിയ പ്രസ്താവനയുടെ മറവിൽ മതവിദ്വേഷം ഇളക്കിവിടാൻ ശ്രമിച്ചു എന്നതിനാണ് കേസ്.

കാർവാർ താലൂക്കിൽ കഡവഡ ഗ്രാമത്തിലെ ബൊവിവദ ക്ഷേത്രത്തിൽ "ജനഗണമന അഭിയാൻ"പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ വേളയിലാണ് ചക്രവർത്തി മുഖ്യമന്ത്രിയെ വിമർശിച്ചത്. സിദ്ധാരാമയ്യ അധികാരത്തിൽ വന്നപ്പോഴൊക്കെ ഹിന്ദുക്കൾ കടുത്ത വെല്ലുവിളി നേരിടുകയും മുസ്‌ലിംകൾ ഏറെ സുരക്ഷിതരാവുകയും ചെയ്യുന്നു എന്നായിരുന്നു അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

ശിവമൊഗ്ഗയിൽ സാമുദായിക സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ചക്രവർത്തി നടത്തിയ ഈ അഭിപ്രായ പ്രകടനം സമുദായങ്ങൾക്കിടയിൽ വിദ്വേഷം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസെടുത്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chakravarthy Sulibele booked for trying to promote animosity among Hindus, Muslims in Karwar
Next Story