മാല പൊട്ടിച്ച് ഒളിവിൽ പോയ പ്രതി അറസ്റ്റിൽ
text_fieldsപറവൂർ: വഴിയാത്രക്കാരിയായ വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞയാൾ പൊലീസ് പിടിയിൽ. ചെറിയ പല്ലംതുരുത്തിൽ വാടകക്ക് താമസിക്കുന്ന കിഴക്കേപ്പുറം മാളിയേക്കൽ വീട്ടിൽ ജോയിയാണ് (53) പറവൂർ പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാവിലെയാണ് സംഭവം. റോഡിലൂടെ നടന്നുപോയ വീട്ടമ്മയുടെ മാലയാണ് സ്കൂട്ടറിലെത്തിയ മോഷ്ടാവ് കവർന്നത്.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മുനമ്പം ഡിവൈ.എസ്.പി എം.കെ. മുരളിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ പി.ബി. ഷാഹുൽ ഹമീദ്, മാത്യു എം. ജേക്കബ്, സി.ആർ. ബിജു, കെ.യു. ഷൈൻ, കെ.കെ. അജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐ പി.വി. കൃഷ്ണൻകുട്ടി, സീനിയർ സി.പി.ഒമാരായ കെ.ബി. നിബിൻ, കെ.ജി. ജോസഫ്, മധു, സി.പി.ഒമാരായ സിന്റോ ജോയി, റെജി, കെ.കെ. കൃഷ്ണലാൽ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായി.

