Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമോഷ്ടാവെന്ന്...

മോഷ്ടാവെന്ന് സംശയിക്കുന്നയാളുടെ സി.സി ടി.വി ദൃശ്യങ്ങൾ പ്രചരിക്കുന്നു

text_fields
bookmark_border
cctv
cancel
camera_alt

സി.​സി ടി.​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യം

Listen to this Article

മൂവാറ്റുപുഴ: തൃക്കളത്തൂർ കാവുംപടിയിൽവീട്ടിൽനിന്ന് 25 പവനും പണവും കവർന്ന കേസിൽ പൊലീസ് അന്വേഷണം ഊർജിതമായി തുടരുന്നതിനിടെ മോഷ്ടാവെന്ന് സംശയിക്കുന്നയാളുടെ സി.സി ടി.വി ദൃശ്യങ്ങൾ പ്രചരിക്കുന്നു. മോഷണം നടന്ന വീടി‍െൻറ പിറകുവശത്തേക്ക് പോകാൻ കഴിയുന്ന വഴിയിൽ ടർഫ് മൈതാനത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്.

കാമറയിലേക്കു ടോർച്ച് തെളിച്ചു നോക്കുന്നതും പിന്നീട് തലയും മുഖവും പൂർണമായി മൂടി നടന്നു പോകുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. എന്നാൽ, ഇയാൾ തന്നെയാണോ മോഷ്ടാവ് എന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

തൃക്കളത്തൂർ സൊസൈറ്റി പടി കല്പനമന്ദിരത്തിൽ വസന്തരാജിന്റെ വീട്ടിൽ നിന്നാണ് വെള്ളിയാഴ്ച പുലർച്ച 25 പവൻ സ്വർണാഭരണങ്ങളും 25000 രൂപയും മോഷണം പോയത്. വീട്ടിൽ വസന്ത രാജിന്റ ബന്ധുക്കൾ അടക്കം ഉള്ളപ്പോൾ വാതിലും അലമാരയും തകർക്കാതെയും ശബ്ദം ഇല്ലാതെയുമാണ് മോഷ്ടാവ് അകത്തു കടന്നിട്ടുള്ളതെന്നാണ് പൊലീസ് പറയുന്നത്.

പുലർച്ച 5.30ന് പ്രഭാത സവാരിക്കായി വീട്ടിൽനിന്ന് പുറത്തിറങ്ങിയ വസന്ത രാജ് തിരികെ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. സംഭവത്തിൽ പൊലീസും ഡോഗ് സ്ക്വാഡും ശാസ്ത്രീയ അന്വേഷണസംഘവും പരിശോധനകൾ നടത്തിയിരുന്നു. എന്നാൽ, തുമ്പുകൾ ഒന്നും ലഭിച്ചിട്ടില്ല.

മോഷണം പെരുകുന്നു: ഇരുട്ടിൽതപ്പി പൊലീസ്​; തൃക്കളത്തൂരിൽ രാത്രി പട്രോളിങ് ശക്തമാക്കണമെന്ന്

മൂ​വാ​റ്റു​പു​ഴ: തൃ​ക്ക​ള​ത്തൂ​ർ മേ​ഖ​ല​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ മോ​ഷ​ണം പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കി. മൂ​വാ​റ്റു​പു​ഴ- പെ​രു​മ്പാ​വൂ​ർ എം.​സി റോ​ഡി​ൽ തൃ​ക്ക​ള​ത്തൂ​ർ സൊ​സൈ​റ്റി പ​ടി​യി​ൽ 60 മീ​റ്റ​ർ മാ​ത്രം ഉ​ള്ളി​ലേ​ക്കു മാ​റി​യാ​ണ് 25 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ച്ച ന​ട​ന്ന ക​ൽ​പ​ന മ​ന്ദി​ര​ത്തി​ൽ വ​സ​ന്ത​രാ​ജി‍െൻറ വീ​ട് സ്ഥി​തി ചെ​യ്യു​ന്ന​ത്. അ​ടു​ത്ത​ടു​ത്താ​യി നി​ര​വ​ധി വീ​ടു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഏ​തു​സ​മ​യ​വും ആ​ളു​ള്ള ജ​ന​സാ​ന്ദ്ര​ത ഏ​റി​യ സ്ഥ​ല​ത്ത് ന​ട​ന്ന ക​വ​ർ​ച്ച ആ​ളു​ക​ളെ ഭീ​തി​യി​ലാ​ഴ്ത്തി. മൂ​ന്നു വ​ർ​ഷ​ത്തി​നി​ടെ നി​ര​വ​ധി മോ​ഷ​ണ​മാ​ണ് ഇ​വി​ടെ ന​ട​ന്ന​ത്. എ​ന്നാ​ൽ, ഒ​രു കേ​സി​ൽ പോ​ലും​പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പൊ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.

2021 ഒ​ക്ടോ​ബ​റി​ൽ തൃ​ക്ക​ള​ത്തൂ​ർ കാ​വും​പ​ടി ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി‍െൻറ ശ്രീ​കോ​വി​ലി​ൽ മോ​ഷ്ടാ​ക്ക​ൾ ക​യ​റി. 2020ൽ ​ഇ​തേ ക്ഷേ​ത്ര​ത്തി​ലെ ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​ർ​ന്നു. 2018 ജൂ​ലൈ​യി​ൽ തൃ​ക്ക​ള​ത്തൂ​ർ സെ​ന്‍റ്​ ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ മോ​ഷ്ടാ​ക്ക​ൾ എ​ത്തി വാ​തി​ലു​ക​ൾ ത​ക​ർ​ത്തു. തൃ​ക്ക​ള​ത്തൂ​ർ ശ്രീ​രാ​മ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ഭ​ണ്ഡാ​രം കു​ത്തി മോ​ഷ​ണം ന​ട​ന്ന​തും സ​മീ​പ നാ​ളി​ലാ​ണ്.

ബൈ​ക്കി​ൽ എ​ത്തി മാ​ല ക​വ​ർ​ന്ന സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി. ഇ​ത്ത​രം പ​രാ​തി​ക​ളി​ൽ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ ഇ​ല്ല. മേ​ഖ​ല​യി​ൽ രാ​ത്രി പ​ട്രോ​ളി​ങ് അ​ട​ക്കം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. അ​ന്വേ​ഷ​ണം ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ മു​ൻ എം.​എ​ൽ.​എ എ​ൽ​ദോ എ​ബ്ര​ഹാം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
TAGS:cctv theft case 
News Summary - CCTV footage of the suspected thief is circulating
Next Story