മോഷ്ടിച്ച ടിപ്പർ ലോറിയുമായി പിടിയിൽ
text_fieldsമണിമല: തമിഴ്നാട്ടിൽനിന്ന് മോഷ്ടിച്ച ടിപ്പർ ലോറിയുമായി വന്ന മോഷ്ടാവിനെ മണിമല പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശിയായ കുഞ്ഞാലി എന്ന ഷീജിത്തിനെയാണ് പിടികൂടിയത്. റെയിൽവേ കോൺട്രാക്ട് ജോലികൾക്കായി കന്യാകുമാരിയിൽ ഓടിക്കൊണ്ടിരുന്ന കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ടിപ്പർലോറി പണിസൈറ്റിൽനിന്ന് ആളുകൾ ഉച്ചഭക്ഷണം കഴിക്കാൻ പോയ സമയത്ത് ഇയാൾ മോഷ്ടിക്കുകയായിരുന്നു.
തുടർന്ന് റോഡ് മാർഗം ഇയാൾ കേരള അതിർത്തി കടക്കുകയും കോട്ടയം മണിമല-ചാമംപതാൽ ഭാഗത്ത് വന്നപ്പോൾ പെട്രോൾ തീർന്നതിനെ തുടർന്ന് വഴിയിൽ കിടക്കുകയുമായിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നാട്ടുകാർ സ്റ്റേഷനിൽ വിവരം അറിയിച്ചു.
തുടർന്ന് മണിമല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതിൽ വാഹനം മോഷ്ടിച്ചതാണെന്ന് മനസ്സിലായി. മണിമല എസ്.ഐ വിജയകുമാർ, സി.പി.ഒമാരായ പ്രശാന്ത്, ജസ്റ്റിൻ, അനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

