മോഷ്ടിച്ച ബൈക്കുമായി പിടിയിൽ
text_fieldsപിടിയിലായ മുഹമ്മദ് ഫായിസ്, ഫെറ മെഹ്ജബിൻ
താമരശ്ശേരി: തൃശൂരിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി യുവാവും യുവതിയും പിടിയിലായി. താമരശ്ശേരി തച്ചംപൊയിൽ വാടിക്കൽ തുവ്വക്കുന്നുമ്മൽ മുഹമ്മദ് ഫായിസ് (26), കണ്ണൂർ തവക്കര ബൈത്തുൽ ഹിറയിൽ ഫെറ മെഹജബിൻ (23) എന്നിവരെയാണ് താമരശ്ശേരി ഇൻസ്പെക്ടർ കെ. സായൂജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് ഇവരെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നെന്നും സംശയംതോന്നി ബൈക്ക് പരിശോധിച്ചപ്പോഴാണ് തൃശൂർ റെയിൽവെ സ്റ്റേഷനിൽനിന്ന് മോഷ്ടിച്ചതാണെന്ന് വ്യക്തമായതെന്നും പൊലീസ് പറഞ്ഞു.
തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് താമരശ്ശേരി സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. സ്റ്റേഷനിൽ വെച്ച് ഇരുവരും പൊലീസിന് നേരെ തട്ടിക്കയറുകയും പരാക്രമം നടത്തുകയും ചെയ്തു. പൊലീസ് സ്റ്റേഷനിൽ അക്രമം നടത്തിയതിനും ഇവർക്കെതിരെ കേസെടുത്തു. താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

