പ്രണയം നടിച്ച് വഞ്ചിച്ചെന്ന്; യുവതിക്കെതിരെ കേസെടുത്തു
text_fieldsകോന്നി: പ്രണയം നടിച്ച് വഞ്ചിച്ചെന്ന യുവാവിന്റെ പരാതിയിൽ കോന്നി പൊലീസ് യുവതിക്കെതിരെ കേസെടുത്തു. വിവാഹിതയും രണ്ടു കുട്ടികളുടെ മാതാവുമായ കോഴിക്കോട് സ്വദേശിനിക്കെതിരെയാണ് കേസ്. കോന്നി സ്വദേശിയായ 28കാരനായ യുവാവുമായി ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച് പ്രണയത്തിലായശേഷം വിവാഹിതരാകാൻ ഒരുങ്ങിയപ്പോഴാണ് യുവതി കബളിപ്പിക്കുകയാണെന്ന് മനസ്സിലായത്.
കോന്നിയിലെ കാനനക്ഷേത്രത്തിൽ വിവാഹം നടത്താൻ തീരുമാനിച്ചശേഷം യുവാവും വീട്ടുകാരും വിവാഹ ആവശ്യത്തിനായി ആധാർ കാർഡ് ചോദിച്ചപ്പോൾ നഷ്ടപ്പെട്ടു എന്നാണ് യുവതി നൽകിയ മറുപടി. ഇതിൽ സംശയം തോന്നി വീട്ടുകാർ കോന്നി സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി വിവാഹിതയാണെന്ന കാര്യം ബോധ്യപ്പെട്ടത്. യുവാവും യുവതിയും ബന്ധുക്കളും വിവാഹ വസ്ത്രമണിഞ്ഞാണ് കോന്നി സ്റ്റേഷനിൽ എത്തിയത്.

