വ്യാജ സിദ്ധനെതിരെ പോക്സോ നിയമപ്രകാരം കേസ്
text_fieldsവളാഞ്ചേരി: ആതവനാട് മണ്ണേക്കരയിലെ വ്യാജ സിദ്ധനെതിരെ വളാഞ്ചേരി പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിലാണ് കേസ്. സിദ്ധൻ ഒളിവിലാണ്. ഇയാൾക്കെതിരെ നിരവധി പരാതികൾ മുമ്പും ഉണ്ടായിരുന്നു. ചികിത്സയുടെ മറവിൽ പലരിൽനിന്നും പണം തട്ടുന്നതായും ആക്ഷേപം ഉയർന്നിരുന്നു. ആതവനാട് പരിധിയിൽ മഖാം കെട്ടി പണപ്പിരിവും ചികിത്സയും നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്തുള്ള ചിലർ ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി തുടങ്ങിയവർക്ക് പരാതിയും നൽകിയിരുന്നു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

