യുവാവിനെ ഗുരുതരമായി പരിക്കേൽപിച്ച കേസ്: മൂന്ന് പ്രതികൾ കസ്റ്റഡിയിൽ
text_fieldsആദർശ് മനോജ്, എം. അഹമ്മദ്
കോട്ടയം: അതിരമ്പുഴ സെന്‍റ് അലോഷ്യസ് ഹൈസ്കൂളിന് മുന്നിൽ യുവാവിനെ മർദിച്ച് ഗുരുതര പരിക്കേൽപിച്ച കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഉൾപ്പെടെ മൂന്നു പ്രതികളെ ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ആദർശ് മനോജ്, എം. അഹമ്മദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തുടർനടപടികൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
സെപ്റ്റംബർ 20ന് വൈകീട്ട് 6.30ഓടെയായിരുന്നു സംഭവം. രണ്ടാം പ്രതിയെ അതിരമ്പുഴ സ്വദേശിയായ പരാതിക്കാരൻ 'ഭായി' എന്ന് വിളിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിൽ യുവാവിന്‍റെ വലതുകണ്ണിന് താഴെയും നെറ്റിയിലെ അസ്ഥികൾക്ക് പൊട്ടലും കണ്ണിന് താഴെ മുറിവും സംഭവിച്ചു.
സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. കേസിലെ ഒന്നാം പ്രതിയായ ആദർശ് മനോജ് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ കാപ്പ നിയമപ്രകാരം ഒപ്പിട്ടുവരുന്ന ആളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

