ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 31 വർഷത്തിന് ശേഷം പിടിയിൽ
text_fieldsഗോഡി പ്രദീപ്
ചെർപ്പുളശ്ശേരി: ജാമ്യം നേടിയ ശേഷം മുങ്ങിയ പ്രതിയെ 31 വർഷത്തിന് ശേഷം ചെർപ്പുളശ്ശേരി പൊലീസ് പിടികൂടി. കോഴിക്കോട് ഫറൂഖ് പോക്കലാൻ തൊടി ഗോഡി പ്രദീപാണ് (54) പിടിയിലായത്. 1990 ഫെബ്രുവരി 18നാണ് സംഭവം നടന്നത്.
116 ഗ്രാം തൂക്കമുള്ള രണ്ട് സ്വർണക്കട്ടികൾ വാങ്ങി പണം നൽകാതെ രക്ഷപ്പെട്ട കേസിലാണ് അറസ്റ്റ് ചെയ്തിരുന്നത്.
ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രദീപിനെ വെള്ളിയാഴ്ച ഫറോക്കിൽ ചെർപ്പുളശ്ശേരി ഇൻസ്പെക്ടർ എം. സുജിത്തിെൻറ നേതൃത്വത്തിൽ രൂപവത്കരിച്ച എൽ.പി സ്ക്വാഡിലെ അംഗങ്ങളായ എസ്.ഐ അബ്ദുൽ സലാം, ഷാഫി, ഷഹീദ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. 1994ൽ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് കോടതി വാറൻറ് ഇറക്കിയിരുന്നു. പ്രതിയെ ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കി.