Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബലാത്സംഗത്തിനിരയായ വയോധിക ആത്മഹത്യ ചെയ്‌ത കേസ്; വിചാരണക്ക് തുടക്കമാകുന്നു

text_fields
bookmark_border
സർക്കാർ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചു, വിചാരണ ആരംഭിക്കുന്നത്​ അഞ്ച്​ വർഷത്തിന്​ ശേഷം
court
cancel
Listen to this Article

കണ്ണൂർ: ബലാത്സംഗത്തിനിരയായ വയോധിക ആത്‍മഹത്യ ചെയ്‌ത കേസിൽ അഞ്ച് വർഷത്തിന് ശേഷം വിചാരണ നടപടികൾക്ക് തുടക്കമാകുന്നു. ഇരിട്ടി പയഞ്ചേരി വികാസ് നഗറിലെ 70കാരിയാണ് ലൈംഗിക പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യ ചെയ്‌തത്. വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെ കേസിന്റെ പ്രാധാന്യം പരിഗണിച്ച് മുൻ ജില്ല ഗവ. പ്ലീഡറും ക്രിമിനൽ അഭിഭാഷകനുമായ ബി.പി. ശശീന്ദ്രനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച് സർക്കാർ ഉത്തരവായി.

2017 മാർച്ചിലായിരുന്നു കേസിനാസ്പദമായ ദാരുണ സംഭവം നടന്നത്. ആറളം പന്നിമൂല സ്വദേശി പി.എം. രാജീവനാണ് പ്രതി. വികാസ് നഗറിലുള്ള രാജീവന്റെ സഹോദരിയുടെ വീട്ടിലെത്തിയ സ്ത്രീയെ രാജീവൻ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത്.

സംഭവത്തിന്‌ ശേഷം മുഴക്കുന്നിലെ ആരുമില്ലാത്ത തറവാട് വീട്ടിലെത്തിയ വയോധിക മനോവിഷമത്തിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്ത്രീ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായതായി കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

ഡി.എൻ.എ ഫലവും പ്രതിക്കെതിരായി. അന്വേഷണ ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റമടക്കം ഒട്ടനവധി സമ്മർദങ്ങൾ നേരിട്ട കേസിൽ പൊലീസിന്റെയും മാധ്യമങ്ങളുടെയും വിവിധ സംഘടനകളുടെയും ശക്തമായ ഇടപെടലുകളാണ് യഥാർഥ പ്രതി അറസ്റ്റിലാകാൻ കാരണമായത്. തലശ്ശേരി സെഷൻസ് കോടതിയിലാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Case of elderly woman who committed suicide after being raped; The trial begins
Next Story