വ്യാപാരിയെ ആക്രമിച്ച കേസ്: യുവാവ് അറസ്റ്റിൽ
text_fieldsശ്രീരാജ്
കയ്പമംഗലം: പലചരക്ക് വ്യാപാരിയെ ഹെൽമറ്റുകൊണ്ട് തലക്കടിച്ച് പരിക്കേൽപിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം ഗ്രാമലക്ഷ്മി സ്വദേശി പടയോട്ടി പറമ്പിൽ ശ്രീരാജിനെയാണ് (36) കയ്പമംഗലം എസ്.എച്ച്.ഒ കെ.എസ്. സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നാലിന് വൈകീട്ട് ആറരയോടെയാണ് ഗ്രാമലക്ഷ്മിയിൽ പലചരക്ക് കട നടത്തുന്ന ഐക്കിരിയത്ത് ലിന്റോക്ക് (38) തലക്ക് അടികൊണ്ട് പരിക്കേറ്റത്.
സംഭവസമയം കടയിലുണ്ടായിരുന്ന ആളെ ശ്രീരാജ് അസഭ്യം പറഞ്ഞത് ലിന്റോ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
പ്രതിക്കെതിരെ കൊലപാതക ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. എസ്.ഐമാരായ അബ്ദുൽ സത്താർ, മുഹമ്മദ് റാഫി, സി.പി.ഒ കൃഷ്ണകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

