വിമുക്തഭടൻ ചവിട്ടേറ്റു മരിച്ച കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsവിഷ്ണുനാഥ്
അടൂർ: ഭാര്യയുമായി അകന്ന് മറ്റൊരു വീട്ടിൽ താമസിച്ചു വരവെ അവിടെ ഉണ്ടായ വഴക്കിനിെട വിമുക്തഭടൻ ചവിട്ടേറ്റ് മരിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പള്ളിക്കൽ കള്ളപ്പൻചിറ ഗീതാലയം ഗോപാലകൃഷ്ണൻ (50) ചവിട്ടേറ്റ് മരിച്ച കേസിലാണ് പള്ളിക്കൽ വില്ലേജിൽ പള്ളിക്കൽ കണ്ഠാള സ്വാമി ക്ഷേത്രത്തിന് സമീപം നടയിൽ പടീറ്റതിൽ വീട്ടിൽ വിഷ്ണുനാഥിനെ (25) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. അടൂർ കോടതി റിമാൻഡ് ചെയ്തു.
ഗോപാലകൃഷ്ണൻ നാല് വർഷമായി വിഷ്ണുനാഥിെൻറ മാതാവിനൊപ്പമാണ് താമസിച്ചു വന്നത്. ആഗസ്റ്റ് 12ന് വിഷ്ണുനാഥിെൻറ വീട്ടിലായിരുന്നു സംഭവം. ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 29ന് രാവിലെ 9.30 നാണ് ഗോപാലകൃഷ്ണൻ മരിച്ചത്. തുടർന്ന് പൊലീസ് അന്വേഷണത്തിൽ ചവിട്ടേറ്റാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ചൊവ്വാഴ്ച ഉച്ചക്ക് വിഷ്ണുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.