വയനാട് സ്വദേശിയുടെ ഏഴുലക്ഷം തട്ടിയെന്ന പരാതിയിൽ യുവതിക്കെതിരെ കേസ്
text_fieldsrepresentation image
ശ്രീകണ്ഠപുരം: നഷ്ടത്തിലായ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പുനരുദ്ധാരണത്തിന് എന്ന പേരില്‍ വയനാട് സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതിന് ശ്രീകണ്ഠപുരത്തെ യുവതിക്കെതിരെ കേസ്.
വയനാട് മാനന്തവാടി പയ്യമ്പിള്ളി രാജി നിവാസില്‍ ആലഞ്ചേരി അനീഷിന്റെ പരാതിയില്‍ കൂട്ടുംമുഖം പൊടിക്കളം നിര്‍മാല്യത്തിലെ രുക്മ രാഘവനെതിരെയാണ് (40) ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തത്. ഇരുവരും തമ്മിലുള്ള മുൻ പരിചയംവെച്ച് 2019 ജൂണ്‍ നാലുമുതല്‍ 2020 ഒക്ടോബര്‍ 12 വരെയുള്ള ദിവസങ്ങളിലായി 7,05,332 രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. വെസ്റ്റേണ്‍ യൂനിയന്‍ മണി ട്രാന്‍സ്ഫര്‍ മുഖേനയാണ് പണം കൈമാറിയതത്രെ. ആദ്യ ഭര്‍ത്താവില്‍നിന്ന് ജീവനാംശം ലഭിക്കാനുണ്ടെന്നും അത് ലഭിച്ചാലുടന്‍ തിരിച്ചുനല്കാമെന്നുമായിരുന്നത്രെ വാഗ്ദാനം. എന്നാല്‍, പണം തിരിച്ചുനല്‍കാതെ അനീഷിനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയത്രെ. കൂട്ടുംമുഖത്തെ അലംകൃത എന്ന വസ്ത്ര സ്ഥാപനം ഉടമയാണെന്നാണ് രുക്മ പറഞ്ഞതത്രെ. അനീഷ് നിലവില്‍ ബ്രിട്ടനിലാണുള്ളത്. അതിനാല്‍ അനീഷിനുവേണ്ടി സഹോദരന് അനൂപാണ് പരാതി നല്‍കിയത്. എസ്.ഐ എ.വി. ചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

