ഭര്തൃമതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് കേസ്
text_fieldsrepsentational image
ശ്രീകണ്ഠപുരം: റബര് ഷീറ്റ് അടിക്കാന് പോയ ഭര്തൃമതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് മധ്യവയസ്കനെതിരെ കേസ്. കൂട്ടുംമുഖം കൊയിലിയിലെ 36കാരിയുടെ പരാതിയില് പ്രദേശവാസിയായ തടത്തില് തോമസ് എന്ന സാന്റിക്കെതിരെയാണ് (52) ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. റബര് തോട്ടത്തില്നിന്ന് പാലെടുത്ത് മറ്റൊരു പറമ്പില് ഷീറ്റ് അടിക്കാന് പോയപ്പോഴാണ് അവിടെ ജോലി ചെയ്യുകയായിരുന്ന സാന്റി കയറിപ്പിടിച്ച് മാനഹാനിയുണ്ടാക്കിയതെന്നാണ് യുവതിയുടെ പരാതി. സാൻറി ഒളിവിലാണുള്ളതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

