Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപരുന്തിനെ വളർത്തി;...

പരുന്തിനെ വളർത്തി; റസ്റ്റാറന്റ് ഉടമക്കെതിരെ കേസ്

text_fields
bookmark_border
പരുന്തിനെ വളർത്തി; റസ്റ്റാറന്റ്  ഉടമക്കെതിരെ കേസ്
cancel
camera_alt

റ​സ്​​റ്റോ​റ​ൻ​റ്​ ഉ​ട​മ വ​ള​ർ​ത്തി​യ പ​രു​ന്തി​നെ റാ​ന്നി ഫോ​റ​സ്റ്റ്​ ഡി​വി​ഷ​ൻ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെത്തിയപ്പോൾ

ആലപ്പുഴ: സംരക്ഷിത ഇനമായ ശ്രീകൃഷ്ണപരുന്തിനെ കൈവശംവെച്ചതിന് റസ്റ്റോറന്‍റ് ഉടമക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസ്. തെക്കൻ കൈനകരിക്ക് സമീപം പള്ളാത്തുരുത്തിയിൽ പ്രവർത്തിക്കുന്ന റസ്റ്റോറൻറിലാണ് പരുന്തിനെ വളർത്തിയത്.

നിയമവിരുദ്ധമായി പരുന്തിനെ കൈവശംവെച്ചതിനും വിനോദ സഞ്ചാരികൾക്ക് തൊടാനും ഫോട്ടോ എടുക്കാനും നൽകിയതിനുമാണ് കേസെടുത്തത്.

പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് ആനിമൽസ് ഇന്ത്യയുടെ പരാതിയിൽ പൊലീസും റാന്നി ഫോറസ്റ്റ് ഡിവിഷനും ചേർന്ന് നടത്തിയ പരിശോധനയിൽ ഉടമയുടെ വീട്ടിൽനിന്ന് പരുന്തിനെ കണ്ടെടുത്തു. റാന്നി ഫോറസ്റ്റ് ഡിവിഷൻ ഉടമക്കെതിരെ വന്യജീവി കുറ്റകൃത്യത്തിന് നടപടിയെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsFalconrestaurant ownerraisedArrest
News Summary - Case filed against restaurant owner for raising falcon
Next Story