Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവതിയിൽനിന്ന് പണം...

യുവതിയിൽനിന്ന് പണം തട്ടിയെടുത്തു; സിനിമ സംവിധായകനെതിരെ കേസ്

text_fields
bookmark_border
rape case
cancel

കാഞ്ഞങ്ങാട്: മകളെ സിനിമയിൽ അഭിനയിപ്പിച്ചതിന്റെ പരിചയത്തിൽ സിനിമ സംവിധായകന് കടമായി നൽകിയ പണം തിരികെ നൽകുന്നില്ലെന്ന യുവതിയുടെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്തു. ബേളൂർ അഞ്ചാം വയലിലെ രാകേഷ് കുമാറിന്റെ ഭാര്യ കെ. ഫാത്തിമത്ത് സുഹറ എന്ന ശിവാഞ്ജയുടെ (35) പരാതിയിൽ സംവിധായകൻ പയ്യന്നൂർ ശ്രീമൂകാംബിക കമ്മ്യൂനിക്കേഷനിലെ കെ. ഗിരീഷ് കുമാറിനെതിരെയാണ് (50) കേസെടുത്തത്. ‘കുറുഞ്ഞി’ എന്ന സിനിമയിലും ടെലിഫിലിമിലും മകളെ അഭിനയിപ്പിച്ച പരിചയത്തിലായിരുന്നു പണം കടം നൽകിയതെന്ന് പരാതിയിൽ പറയുന്നു. മൂന്നുലക്ഷം ചോദിച്ചെങ്കിലും ബാങ്ക് വഴി 90000 രൂപ നൽകി. 2024ൽ ആറ് മാസം കഴിഞ്ഞ് നൽകാമെന്ന് പറഞ്ഞ് വാങ്ങിയതെന്നും പരാതിയിൽ പറയുന്നു. ഹോസ്ദുർഗ് കോടതി നിർദേശപ്രകാരമാണ് കേസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:film directorcheatingLatest NewsCrime
News Summary - Case filed against film director for extorting money from young woman
Next Story