Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമദ്യലഹരിയിൽ...

മദ്യലഹരിയിൽ കാറോടിച്ച്​ അപകടമുണ്ടാക്കിയ ട്രാഫിക് എസ്.ഐക്കെതിരെ കേസ്​

text_fields
bookmark_border
alcohol ban
cancel

തിരുവനന്തപുരം: മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ച് പാതയോരത്ത്​ പാർക്ക് ചെയ്ത രണ്ട് ബൈക്കുകൾ ഇടിച്ചുതെറിപ്പിച്ച എസ്.ഐക്കെതിരെ കേസെടുത്തു. പട്ടം ട്രാഫിക് പൊലീസ് സ്​റ്റേഷനിലെ ഗ്രേഡ് എസ്.ഐ അനിൽകുമാറിനെതിരെയാണ് കേസെടുത്തത്.

ഞായറാഴ്ച രാത്രി എട്ടരയോടെ പട്ടത്തിന് സമീപം പൊട്ടക്കുഴിയിലായിരുന്നു സംഭവം. അനിൽകുമാർ ഓടിച്ച കാർ പാതയോരത്ത്​ പാർക്ക് ചെയ്ത ബൈക്ക്​ ഇടിച്ചിട്ടശേഷം മറ്റൊരു ബൈക്കിൽ​ ഇടിച്ച്​ ഏറെ ദൂരം നിരക്കിക്കൊണ്ടുപോയി. അപകടത്തിൽ കാറി​െൻറ മുൻവശം തകർന്നു. ബൈക്കുകൾക്ക് സാരമായ തകരാർ സംഭവിച്ചു. ഒരു ബൈക്കി​െൻറ ഇന്ധനടാങ്ക് തകർന്ന് റോഡിൽ ഇന്ധനം ഒഴുകി.

അപകടത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച അനിൽകുമാറിനെ നാട്ടുകാർ തടഞ്ഞു​െവച്ചു. ഡെപ്യൂട്ടി മേയർ പി.കെ. രാജു അടക്കമുള്ളവർ സ്ഥലത്തെത്തി. കാറി​െൻറ പിൻസീറ്റിൽ പൊലീസ് യൂനിഫോം കണ്ടതോടെ തടിച്ചുകൂടിയ ജനം രോഷാകുലരായി. മെഡിക്കൽ കോളജ് പൊലീസ് ബൈക്ക് ഉടമകളെ അനുനയിപ്പിച്ച് പ്രശ്നം ഒതുക്കാൻ ശ്രമിച്ചെങ്കിലും ചിലർ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയതോടെ പൊലീസ്​ അനിൽകുമാറിനെ കസ്​റ്റഡിയിലെടുത്തു. കാർ ക്രെയിൻ ഉപയോഗിച്ച് നീക്കി. അപകടത്തെ തുടർന്ന് പൊട്ടക്കുഴി-മുറിഞ്ഞപാലം ഭാഗത്ത് ഗതാഗതം തടസ്സപ്പെട്ടു.

വൈദ്യപരിശോധനയിൽ അനിൽകുമാർ മദ്യപിച്ചിരുന്നതായി സ്ഥിരീകരിച്ചു. എസ്​.​െഎക്കെതിരെ കേസെടുത്തതായി മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനുള്ള കേസിനുപുറമേ ഇദ്ദേഹത്തിനെതിരെ വകുപ്പുതല നടപടികളും ഉണ്ടാകുമെന്നാണ് സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:alcoholpolice officer
News Summary - Case against Traffic SI for driving under the influence of alcohol
Next Story