വിദ്യാർഥികൾക്ക് കള്ള്: ഷാപ്പ് ലൈസൻസിക്കും ജീവനക്കാരനുമെതിരെ കേസ്
text_fieldsകോതമംഗലം: വിദ്യാർഥികൾക്ക് കള്ള് നൽകിയ ഷാപ്പ് ലൈസൻസിക്കും ജീവനക്കാരനുമെതിരെ കേസെടുത്തു. തങ്കളം ബൈപാസിന് സമീപമുള്ള ഷാപ്പിെൻറ ലൈസൻസി തൃക്കാരിയൂർ ചേലമൂട്ടിൽ വേലായുധൻ, വിൽപനക്കാരൻ വടാട്ടുപാറ മീരാൻ സിറ്റി വെട്ടിക്കൽ ബിൻസ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
23ൽ താഴെ പ്രായമുള്ളവർക്ക് കള്ള് നൽകുന്നത് അബ്കാരി നിയമപ്രകാരം കുറ്റകരമാണ്. വിദ്യാർഥികൾ കള്ളുഷാപ്പിൽനിന്ന് പുറത്തുവരുന്ന വിഡിയോ പ്രചരിച്ചതിനെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച ഷാപ്പിലെത്തി ജീവനക്കാരന്റെ മൊഴിയെടുത്തു. വിദ്യാർഥികൾക്ക് കള്ള് കൊടുത്തിട്ടില്ല എന്നാണ് ഇയാൾ മൊഴി നൽകിയത്. കോതമംഗലം റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ എം.കെ. റെജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസെടുത്തത്.

