വിവാഹിതയായ ദലിത് യുവതിയെ 9 ദിവസം ബന്ദിയാക്കി ബലാത്സംഗം ചെയ്തു; പൊലീസുകാരനടക്കം നാലുപേർക്കെതിരെ കേസ്
text_fieldsന്യൂഡൽഹി: വിവാഹിതയായ ദലിത് യുവതിയെ ഒമ്പത് ദിവസം ബന്ദിയാക്കി ബലാത്സംഗം ചെയ്ത കേസിൽ പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ നാല് പേർക്കെതിരെ ഹരിയാന പോലീസ് കേസെടുത്തു.
തന്റെ ഗ്രാമത്തിൽ നിന്നുള്ളവരാണ് പ്രതികളെന്ന് പരാതിക്കാരി മൊഴി നൽകി. പ്രതികളിൽ ഒരാളുമായി യുവതി സംസാരിച്ച് കൊണ്ടിരിക്കേ അയാളുടെ രണ്ട് സുഹൃത്തുക്കൾ കാറിൽ അവിടെയെത്തി. പെൺകുട്ടിയെ കാറിൽ കയറ്റിയ ഫരീദാബാദിലെ വല്ലഭ്ഖഢിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ ഒരു മുറിയിൽ എത്തിച്ച ശേഷമായിരുന്നു പീഡനം.
മഴക്കുമരുന്ന് നൽകിയതിനാൽ അധിക സമയത്തും താൻ മയക്കത്തിലായിരുന്നുവെന്ന് യുവതി പറഞ്ഞു. ജൂൈല എട്ടാം തിയതി പ്രതികൾ യുവതിയെ വല്ലഭ്ഖഢ് ബസ്സ്റ്റാൻഡിൽ ഇറക്കിവിട്ടു. ബന്ധുക്കളെ ബന്ധപ്പെട്ട ശേഷമാണ് യുവതി വീട്ടിലെത്തിയത്. ജൂൈല 10നാണ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. പ്രതികളെ ഇനിയും പിടികൂടാനായില്ല.
യുവതിയെ പരാതി നൽകാൻ സഹായിച്ചതിന് ചിലയാളുകൾ അപായപ്പെടുത്താൻ ശ്രമിച്ചതായി യുവതിയുടെ ഗ്രാമത്തിൽ നിന്നുള്ള ഒരാൾ പരാതിപ്പെട്ടു. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ ഈ സംഭവത്തിന് കേസുമായി ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു.

