ഐ.പി.എസുകാരൻ ചമഞ്ഞ് 12 ലക്ഷം തട്ടിയ അഞ്ചു പേർക്കെതിരെ കേസ്
text_fieldsകാഞ്ഞങ്ങാട്: ഐ.പി.എസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ആൾമാറാട്ടം നടത്തുകയും രണ്ട് കോടി രൂപ വായ്പ സംഘടിപ്പിച്ചു തരാമെന്ന് പറഞ്ഞ് യുവാവിൽനിന്ന് 12 ലക്ഷത്തിലേറെ രൂപ പ്രോസസിങ് ചാർജ് വാങ്ങി തട്ടിപ്പു നടത്തിയ സംഘത്തിനെതിരെ പൊലീസ് കേസെടുത്തു.
ബന്തടുക്ക മാനടുക്കം വീട്ടിയാടിയിലെ സുനീഷ് ജോസഫിന്റെ (37) പരാതിയിൽ പടുപ്പ് സ്വദേശി സോളി ജോസഫ്, തിരുവനന്തപുരം സ്വദേശി അനീഷ്, കാസർകോട് കൊളത്തുപുഴ സ്വദേശികളായ ഷീബ, അപ്പു, സിദ്ദു എന്നിവർക്കെതിരെയാണ് ബേഡകം പൊലീസ് കേസെടുത്തത്. അനീഷ് ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്നാണ് പറഞ്ഞിരുന്നത്. കഴിഞ്ഞ വർഷം ആദ്യം തട്ടിപ്പിന് തുടക്കമിട്ടു.
തിരുവനന്തപുരത്തെ ഒരു ബാങ്ക് ശാഖയിൽനിന്ന് രണ്ട് കോടി രൂപ വായ്പ തരപ്പെടുത്തി നൽകാമെന്നായിരുന്നു വാഗ്ദാനം 12,40,000 രൂപ തട്ടിയെടുത്തെന്നാണ് പരാതി.

