Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആലപ്പുഴ കൈനകരിയിൽ...

ആലപ്പുഴ കൈനകരിയിൽ കാറും ബൈക്കുകളും കത്തിച്ച നിലയിൽ

text_fields
bookmark_border
bike fire
cancel

ആലപ്പുഴ: കൈനകരി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കാറും ബൈക്കുകളും കത്തിച്ച നിലയിൽ കണ്ടെത്തി. റോഡിന്‍റെ വശങ്ങളിൽ പാർക്ക് ചെയ്തിരുന്ന അഞ്ച് ബൈക്കുകളും ഒരു കാറുമാണ് കത്തിച്ചത്.

പുളിങ്കുന്ന്, നെടുമുടി പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സി.സി. ടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു വരികയാണ്.

വീടുകളിൽ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തവരാണ് റോഡിന്‍റെ വശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്. സാമൂഹ്യ വിരുദ്ധരാണ് സംഭവത്തിന് പിന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

Show Full Article
TAGS:crime kainakary 
News Summary - Cars and bikes set on fire in Kainakari, Alappuzha
Next Story