Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightകാറ് ഓടിച്ചതിനെ...

കാറ് ഓടിച്ചതിനെ ചാെല്ലി തർക്കം; റാേഡിൽ നിന്ന യുവാവിന് വെട്ടേറ്റു

text_fields
bookmark_border
arrest
cancel
camera_altഅറസ്റ്റിലായ ഷെഹിൻ

ഓയൂർ: കാറ് അലക്ഷ്യമായി നിരത്തിലൂടെ പല തവണ ഓടിച്ചത് റാേഡിൽ നിന്ന് ചാേദ്യം ചെയ്തയാളെ ഡ്രെെവർ വെട്ടി. വെളിനല്ലൂർ പഞ്ചായത്തിലെ മുളയറച്ചാൽ ജങ്ഷനിൽ വച്ച് കഴിഞ്ഞ ദിവസം രാത്രി 7.30 നായിരുന്നു സംഭവം.

നിരവധി കേസിലെ പ്രതിയും ആക്കൽ പാറവിള വീട്ടിൽ ഷെഹിൻ ( 24 ) ആണ് അറസ്റ്റിലായത്​. മുളയറച്ചാൽ താജുദ്ദീൻ മൻസിലിൽ താഹ അലിയാര് കുഞ്ഞ് (38) നാണ് വെ​േട്ടറ്റത്​.

മുളയറച്ചാൽ ജങ്ഷനിൽ ഷെഹിൻ നിരവധി തവണ കാർ അപകടരമായി ഓടിച്ചു. ഇത് കണ്ട താഹ കാറാേടിച്ച ഷെഹിനെ ചോദ്യം ചെയ്​തു.

തുടർന്നുള്ള വാക്ക് തർക്കം വെട്ടിൽ കലാശിക്കുകയായിരുന്നു. പൂയപ്പള്ളി സി.ഐ രാജേഷിന്‍റെ നേതൃത്വത്തിലുള്ള പാെലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ഷെഹിനെതിരെ വിവിധ പാെലീസ് സ്റ്റേഷനുകളിലായി നാല് കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ്​ ചെയ്​തു.

Show Full Article
TAGS:attack 
News Summary - Carelessly driven
Next Story