ഉപയോഗിക്കാൻ നൽകിയ കാർ തിരിച്ചുനൽകാതെ കടത്തിയ സംഭവം: ഒരാൾ അറസ്റ്റിൽ
text_fieldsമുഹമ്മദ് ബഷീർ
അരീക്കോട്: 15 ദിവസത്തിന് ഉപയോഗിക്കാൻ നൽകിയ കാർ തിരിച്ചുനൽകാതെ കടത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ചെറുവായൂർ സ്വദേശി മുഹമ്മദ് ബഷീർ എന്ന മാനുപ്പയെയാണ് (31) അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. മുണ്ടംപറമ്പ് സ്വദേശി അബ്ദുറഷീദിെൻറ 3.8 ലക്ഷം രൂപ വിലവരുന്ന കാർ തിരിച്ചുനൽകാതെ കൈമാറ്റം ചെയ്ത് കടത്തിയതാണ് കേസ്. നാലാം പ്രതിയാണിയാൾ.
കാണാതായ കാർ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതികൾ കാർ തമിഴ്നാട്ടിലേക്ക് കടത്തിയതായി സംശയിക്കുന്നതായി അരീക്കോട് എസ്.എച്ച്.ഒ സി.വി. ലൈജു മോൻ പറഞ്ഞു. മറ്റു പ്രതികളായ ചെറുവായൂർ കാസിം, മുഹമ്മദലി ഒഴുകൂർ, തടപ്പറമ്പ് മുജീബ്റഹ്മാൻ എന്നിവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
വാഹനം തമിഴ്നാട്ടിലേക്ക് കടത്തി എന്ന് സംശയിക്കുന്ന സാഹചര്യത്തിൽ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായി എസ്.എച്ച്.ഒ പറഞ്ഞു. നിലവിൽ പ്രതികൾക്കെതിരെ വഞ്ചന ഉൾപ്പെടെയുള്ള കേസുകളാണ് രജിസ്റ്റർ ചെയ്തത്. പ്രതിയെ മഞ്ചേരി സി.ജെ.എം കോടതിയിൽ ഹാജറാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അനധികൃത എഴുത്ത് ലോട്ടറി: രണ്ടുപേർ അറസ്റ്റിൽ
അരീക്കോട്: അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂഴിപ്പാടം കേന്ദ്രീകരിച്ച് അനധികൃത എഴുത്ത് ലോട്ടറി നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മൂഴിപ്പാടം സ്വദേശികളായ ഷിനു (38), ശ്രീജിത്ത് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് രണ്ടുപേരും മൂഴിപ്പാടത്തെ വീടിന് സമീപത്തുെവച്ച് വാട്സ്ആപ്പിൽ എഴുത്ത് ലോട്ടറിക്കുള്ള അക്കങ്ങൾ കൈമാറുന്നതിനിടയിൽ അരീക്കോട് എസ്.എച്ച്.ഒ ലൈജുമോൻ, എസ്.ഐ അബ്ദുൽ അസീസ്, മുഹമ്മദ് ബഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘത്തിെൻറ പിടിയിലായത്. എഴുത്ത് ലോട്ടറി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.