കാർ തട്ടിയെടുത്ത കേസ്: ഒരാൾ കൂടി അറസ്റ്റിൽ
text_fieldsപാണ്ടിക്കാട്: പാണ്ടിക്കാട്ടുനിന്ന് കാർ ബലമായി തട്ടിയെടുത്ത് കടന്നു കളഞ്ഞ കേസിൽ ഒരാൾകൂടി അറസ്റ്റിലായി.നാലാം പ്രതി എടവണ്ണ കോടക്കോടൻ വീട്ടിൽ മുഹമ്മദ് അഫീഫിനെയാണ് (32) സ്റ്റേഷൻ ഹൗസ് ഓഫിസർ മുഹമ്മദ് റഫീക്കും സംഘവും അറസ്റ്റ് ചെയ്തത്. ജനുവരി 24ന് പുലർച്ചെയാണ് ഒറവംപുറം സ്വദേശി മാടത്തിങ്ങൽ ജസീമിന്റെ ഉടമസ്ഥതയിലുള്ള കാർ പാണ്ടിക്കാട് നിയോ ആശുപത്രി പരിസരത്ത് നിന്ന് ഏഴംഗ സംഘം തട്ടിയെടുത്തത്.
കാറിലുണ്ടായിരുന്ന 25,000 രൂപയും നഷ്ടപ്പെട്ടു. കേസിലെ ഒന്നാം പ്രതിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.നേരത്തെയുള്ള പണമിടപാടുമായി ബന്ധപ്പെട്ടാണ് കാർ തട്ടിയെടുത്തതെന്ന് പ്രതികൾ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.മറ്റു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. എസ്.ഐ. സുനീഷ് കുമാർ എസ്.സി.പിഒമാരായ ഗോപാലകൃഷ്ണൻ, വ്യതീഷ്, ശൈലേഷ് ജോൺ, ഷൈജു, അസ്മാബി, സി.പി.ഒമാരായ ഷമീർ, രജീഷ്, ഹൈദർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.