Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightദേശീയപാതയിൽ കാർ തടഞ്ഞ്...

ദേശീയപാതയിൽ കാർ തടഞ്ഞ് പണം കവർച്ച; മൂന്നുപേർ കൂടി പിടിയിൽ

text_fields
bookmark_border
abijith, arjun, suresh, prasath
cancel
camera_alt

അ​ഭി​ജി​ത്​, അ​ർ​ജു​ൻ സു​രേ​ഷ്​, പ്ര​ശാ​ന്ത്

പാ​ല​ക്കാ​ട്​: ദേ​ശീ​യ​പാ​ത​യി​ല്‍ പു​തു​ശ്ശേ​രി ​​ൈഫ്ല ​ഓ​വ​റി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ കു​റു​കെ​യി​ട്ട് കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍ത്തി പ​ണം ക​വ​ര്‍ന്ന കേ​സി​ല്‍ മൂ​ന്നു​പേ​ർ കൂ​ടി പി​ടി​യി​ല്‍. ക​ന്നി​മാ​രി ചെ​റി​യ ക​ല്യാ​ണ​പ്പേ​ട്ട അ​ഭി​ജി​ത് (24), ചി​റ്റൂ​ർ വി​ള​യോ​ടി അ​ർ​ജു​ൻ സു​രേ​ഷ് (25), ചി​റ്റൂ​ർ ന​ന്ദി​യോ​ട് പ്ര​ശാ​ന്ത് (അ​ജി​ത്ത്-27) എ​ന്നി​വ​രാ​ണ് ക​സ​ബ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഡി​സം​ബ​ര്‍ 15നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ​ൈഫ്ല ​ഓ​വ​റി​ല്‍ ടി​പ്പ​റും കാ​റു​ക​ളും ഉ​പ​യോ​ഗി​ച്ച് കാ​ര്‍ ത​ട​ഞ്ഞു​നി​ര്‍ത്തി ഡ്രൈ​വ​റെ​യും കൂ​ട്ടാ​ളി​യെ​യും ആ​ക്ര​മി​ച്ച് കാ​റും പ​ണ​വും ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​സ്. ശേ​ഷം കാ​ര്‍ ഒ​റ്റ​പ്പാ​ല​ത്ത് ഉ​പേ​ക്ഷി​ച്ചി​രു​ന്നു. ജ​നു​വ​രി 13ന് ​കേ​സി​ലെ പ്ര​തി​യാ​യ എ​ല​പ്പു​ള്ളി കോ​ഴി​പ്പാ​റ കൊ​ട്ടി​ല്‍പ്പാ​റ ര​വി, 21ന് ​പ​ത്തി​രി​പ്പാ​ല അ​ക​ലൂ​ര്‍ കൊ​ട​ക്കാ​ട് നൗ​ഷാ​ദ്, 24ന് ​വ​ണ്ടി​ത്താ​വ​ളം ക​ന്നി​മാ​രി ക​ള​പ്പു​ര​ച്ച​ള്ള കാ​വി​ല്‍ക്ക​ളം വീ​ട്ടി​ല്‍ വി​നു (വി​നോ​ദ്), ഫെ​​ബ്രു​വ​രി മൂ​ന്നി​ന്​ ക​ന്നി​മാ​രി ചെ​റി​യ ക​ല്യാ​ണ​പ്പേ​ട്ട അ​പ്പു​ക്കു​ട്ട​ൻ എ​ന്നി​വ​രെ ക​സ​ബ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ അ​ഭി​ജി​ത്, സു​രേ​ഷ് എ​ന്നി​വ​രെ തെ​ളി​വെ​ടു​പ്പി​നാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി. പ്ര​ശാ​ന്തി​നെ കോ​ട​തി റി​മാ​ൻ​ഡ്​​ ചെ​യ്തു.

സി.​സി.​ടി.​വി കാ​മ​റ​ക​ള്‍ നി​രീ​ക്ഷി​ച്ചും മൊ​ബൈ​ല്‍ ട​വ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഈ ​കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളെ​യും തി​രി​ച്ച​റി​ഞ്ഞ​തെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ അ​റ​സ്റ്റ് ഉ​ട​നു​ണ്ടാ​വു​മെ​ന്നും ക​സ​ബ ഇ​ന്‍സ്പെ​ക്ട​ര്‍ എ​ന്‍.​എ​സ്. രാ​ജീ​വ് പ​റ​ഞ്ഞു.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ര്‍. വി​ശ്വ​നാ​ഥി​ന്‍റെ നി​ര്‍ദേ​ശ​പ്ര​കാ​രം ഡി​വൈ.​എ​സ്.​പി​മാ​രാ​യ പി.​സി. ഹ​രി​ദാ​സ്, ദേ​വ​സ്യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ എ​ന്‍.​എ​സ്. രാ​ജീ​വ്, എ. ​ദീ​പ​കു​മാ​ര്‍, ഇ.​ആ​ര്‍. ബൈ​ജു, കെ. ​ഹ​രീ​ഷ്, എ​സ്.​ഐ എ​സ്. അ​നീ​ഷ്, എ.​എ​സ്.​ഐ ടി.​എ. ഷാ​ഹു​ല്‍ ഹ​മീ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Robbery Gang
News Summary - Car blocked on national highway and money stolen; Three more arrested
Next Story