Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_right182 കോടിയുടെ...

182 കോടിയുടെ കപ്‍റ്റാഗൺ മയക്കുമരുന്ന് പിടികൂടി

text_fields
bookmark_border
182 കോടിയുടെ കപ്‍റ്റാഗൺ മയക്കുമരുന്ന് പിടികൂടി
cancel

ന്യൂ​ഡ​ൽ​ഹി: അ​ന്താ​രാ​ഷ്‍ട്ര മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ന്‍റെ നീ​ക്ക​ങ്ങ​ൾ ത​ക​ർ​ത്ത് 182 കോ​ടി രൂ​പ വി​ല​വ​രു​ന്ന ഏ​ക​ദേ​ശം 227.7 കി​ലോ​ഗ്രാം ക​പ്‍റ്റാ​ഗ​ൺ മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി മ​യ​ക്കു​മ​രു​ന്ന് നി​യ​ന്ത്ര​ണ ബ്യൂ​റോ (എ​ൻ.​സി.​ബി). ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യാ​ണ് ക​പ്‍റ്റാ​ഗ​ൺ പി​ടി​കൂ​ടു​ന്ന​ത്. പ​ശ്ചി​മേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​ട​ത്താ​ൻ ല​ക്ഷ്യ​മി​ട്ടി​രു​ന്ന ല​ഹ​രി​മ​രു​ന്ന് ശേ​ഖ​ര​മാ​ണ് ‘ഓ​പ​റേ​ഷ​ൻ റേ​ജ്പി​ൽ’ എ​ന്ന പേ​രി​ട്ട ദൗ​ത്യ​ത്തി​ലൂ​ടെ പി​ടി​ച്ചെ​ടു​ത്ത​ത്.

വി​ദേ​ശ പൗ​ര​നെ അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. മ​യ​ക്കു​മ​രു​ന്ന് മു​ക്ത ഇ​ന്ത്യ​ക്കാ​യു​ള്ള സ​ർ​ക്കാ​റി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യാ​ണ് ഇ​ത് കാ​ണി​ക്കു​ന്ന​തെ​ന്ന് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത് പ​ങ്കു​വെ​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​എ​ക്സി​ൽ കു​റി​ച്ചു. മ​ധ്യേ​ഷ്യ​ൻ, വ​ട​ക്ക​ൻ ആ​ഫ്രി​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ വ​ൻ​തോ​തി​ൽ ഡി​മാ​ൻ​ഡു​ള്ള ഈ ​ല​ഹ​രി വ​സ്തു സം​ഘ​ടി​ത ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളു​മാ​യും ഭീ​ക​ര സം​ഘ​ട​ന​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യ ശൃം​ഖ​ല​ക​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Captagon drugs worth ₹182 crore seized
Next Story