Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അപകടത്തിൽപ്പെട്ട സ്കൂട്ടറിൽ നിന്ന് ഒന്നേകാൽ കിലോ കഞ്ചാവ് പിടികൂടി

text_fields
bookmark_border
അപകടത്തിൽപ്പെട്ട സ്കൂട്ടറിൽ നിന്ന് ഒന്നേകാൽ കിലോ കഞ്ചാവ് പിടികൂടി
cancel

എടപ്പാൾ: നിയന്ത്രണം വിട്ട് മറിഞ്ഞ സ്കൂട്ടറിൽ നിന്ന് ഒന്നേകാൽ കിലോ കഞ്ചാവ് കണ്ടെടുത്തു. അപകടത്തിൽ ഗുരുതര പരിക്കേറ്റ പെന്നാനി സ്വദേശി കല്ലൂക്കാരൻ ഷിഹാബുദ്ദീൻ തൃശൂർ മെഡിക്കൽ കോളജിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച പുലർച്ചെ 12 മണിയോടെ എടപ്പാൾ പൊന്നാനി റോഡിലാണ് സംഭവം.

കഞ്ചാവുമായി ബൈക്കിലെത്തിയ യുവാവ് പൊലീസിനെ കണ്ട് അമിത വേഗതയിൽ ഓടിച്ചതോടെ അപകടത്തിൽ പെട്ടതാണെന്നാണ് നിഗമനം. അപകടം ശ്രദ്ധയിൽപ്പെട്ട എടപ്പാളിലെ ഓട്ടോറിക്ഷ തൊഴിലാളികൾ പരിക്കേറ്റ ഷിഹാബുദ്ധീനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചങ്ങരംകുളം പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

തുടർന്ന് എടപ്പാളിൽ പട്രോളിങ്ങിലായിരുന്ന എ.എസ്.ഐ ഉഷ, സി.പി.ഒ ഷെബീർ എന്നിവരടങ്ങുന്ന പൊലീസ് സംഘം അപകട സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച ഒന്നേകാൽ കിലോ കഞ്ചാവ് കണ്ടെടുത്തത്. തുടർന്ന് എസ്.ഐ രാജേന്ദ്രന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒ ഷിജു, സി.പി.ഒ മുകേഷ് എന്നിവരടങ്ങുന്ന കൂടുതൽ പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - cannabis was seized from the accident scooter
Next Story