Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടാങ്കർ ലോറിയിലെ കഞ്ചാവ് കടത്ത്; ഒരാള്‍കൂടി പിടിയിൽ
text_fieldsbookmark_border
സബീർ
Listen to this Article
പെരുമ്പാവൂർ: ടാങ്കർ ലോറിയിലെ കഞ്ചാവ് കടത്തിൽ ഒരാള്‍കൂടി പിടിയിൽ. വിഷുദിനത്തില്‍ പെരുമ്പാവൂർ ഇരവിച്ചിറയിൽ കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് ചെങ്ങമനാട് പാലപ്രശ്ശേരി ഭാഗത്ത് നടുവിലകത്ത് വീട്ടിൽ സബീറിനെയാണ് (47) പിടികൂടിയത്. ഒഡിഷയിൽനിന്ന് കഞ്ചാവ് എത്തിക്കുന്നതിന് പണം സംഘടിപ്പിച്ചുകൊടുത്തവരില്‍ ഒരാളാണ്. കഞ്ചാവ് കൊണ്ടുവരുന്നതിനും നേതൃത്വം നൽകി. വിവിധ സ്റ്റേഷനുകളിൽ കഞ്ചാവ്, സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട് സബീറിനെതിരെ കേസുണ്ട്. ടാങ്കർ ലോറിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 250 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. കേസില്‍ ഡ്രൈവർ ഉൾപ്പെടെ നാല് പ്രതികള്‍ നേരത്തേ പിടിയിലായിരുന്നു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ നേതൃത്വത്തിലെ പ്രത്യേക ടീം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

