കാറില്‍ കഞ്ചാവ് കടത്തിയ സംഘം പിടിയില്‍
text_fieldsചങ്ങനാശ്ശേരി: കാറില്‍ കഞ്ചാവ് കടത്തിയ നാലംഗസംഘം എക്സൈസ് പിടിയില്‍. തിരുവല്ല കുറ്റപ്പുഴ സ്വദേശികളായ ബെഥേല്പടി കരയില്‍ പ്ലാമൂട്ടില്‍ വീട്ടില്‍ പി.ബി. ജോമോന്, കിഴക്കന്മുത്തൂര് പുതുപ്പറമ്പില്‍ മനു, പയ്യപ്ലാട്ട് തോമസ് ജോസഫ്, പായിപ്പാട് അമ്പിളിവിലാസം വീട്ടില്‍ കെ. സന്തോഷ് കുമാര്‍ എന്നിവരാണ് ചങ്ങനാശ്ശേരി എക്സൈസിെൻറ പിടിയിലായത്. തെങ്ങണ കരിക്കണ്ടം പടിഞ്ഞാറു-കിഴക്ക് റോഡില്‍നിന്നാണ് 1.250 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്.കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അറസ്റ്റിലായ പി.ബി. ജോമോന്, മനു, തോമസ് ജോസഫ്, കെ. സന്തോഷ് കുമാര്‍
പരിശോധനയിൽ എ.ഇ.ഐ സജീവ് എം. ജോണ്‍, പ്രിവൻറിവ് ഓഫിസര്‍ പി.എസ്. ശ്രീകുമാര്‍, സി.ഇ.ഒമാരായ വിനോദ് കുമാര്‍, രതീഷ് കെ. നാണു, അനീഷ് രാജ്, ടി. സന്തോഷ് എന്നിവര്‍ പങ്കെടുത്തു.