Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 15 കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവതികൾ പിടിയിൽ

text_fields
bookmark_border
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 15 കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവതികൾ പിടിയിൽ
cancel

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. ബാങ്കോക്കിൽ നിന്നെത്തിയ യുവതികളിൽ നിന്ന് 15 കിലോ ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്.

രാജസ്ഥാൻ സ്വദേശി മാൻവി ചൗധരി, ഡൽഹി സ്വദേശി സ്വാതി ചിബ്ബാർ എന്നിവരാണ് പിടിയിലായത്. സ്വാതി മേക്കപ്പ് ആർട്ടിസാറ്റാണ്. മേക്കപ്പ് സാധനങ്ങളെന്ന വ്യാജേനയാണ് ഇവർ കഞ്ചാവ് കടത്താൻ ശ്രമിച്ചത്.

ഏഴര കിലോ വീതം ഹൈബ്രിഡ് കഞ്ചാവ് മേക്കപ്പ് വസ്തുക്കളുടെ രൂപേണ പൊതിഞ്ഞാണ് ഇരുവരും കൈവശം വെച്ചത്. പിടിയിലായ മാൻവി മോഡലാണെന്നാണ് വിവരം.

സംശയം തോന്നിയ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ആർക്കുവേണ്ടിയാണ് കൊണ്ടുവന്നത്, ലഹരിക്കടത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cannabis Seized
Next Story