കഞ്ചാവ് വിൽപന; എൻജിനീയറിങ് വിദ്യാർഥികൾ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ ഹരി, ഹലീൽ
കിളിമാനൂർ: പള്ളിക്കലിൽ സ്കൂൾ-കോളജ് വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന നടത്തിയ രണ്ട് എൻജിനീയറിങ് വിദ്യാർഥികൾ അറസ്റ്റിൽ. ഓയൂർ പച്ചക്കോട് ടി.ആർ മൻസിലിൽ ഹലീൽ (22), പൂയപ്പള്ളി കൈലാസം വീട്ടിൽ ഹരി (22) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം വൈകീട്ട് മൂതല താഴെഭാഗം പള്ളിക്കൽ പാലത്തിന് സമീപം ബൈക്കിലെത്തിയപ്പോഴാണ് രണ്ടുകിലോയോളം കഞ്ചാവുമായി ഇവരെ പൊലീസ് പിടികൂടിയത്.
ബാഗിൽ കഞ്ചാവ് കൂടാതെ തൂക്കി വിൽക്കുന്നതിനുള്ള ഡിജിറ്റൽ ത്രാസ്, ചെറിയ പാക്കറ്റുകൾ, സീൽ ചെയ്യുന്നതിനുള്ള സെല്ലോടേപ്പുകൾ എന്നിവ കണ്ടെടുത്തു. ഇവരുടെ ബൈക്കും െപാലീസ് കസ്റ്റഡിയിലെടുത്തു.
ആഡംബര ജീവിതത്തിനാണ് ഇവർ കഞ്ചാവ് വിൽപനയിലേക്ക് തിരിഞ്ഞത്. ഗൂഗിൾ പേ വഴിയാണ് പണമിടപാടെന്നും െപാലീസ് പറഞ്ഞു. പള്ളിക്കൽ സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സഹിൽ.എം, ബാബു, അനിൽ, സി.പി.ഒമാരായ അജീസ്, ഷമീർ, സിയാസ്, രഞ്ജിത്ത്, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.