കഞ്ചാവ് വില്പന: യുവാവ് പിടിയിൽ
text_fieldsഹാരിസ്
തൃപ്പൂണിത്തുറ: കഞ്ചാവ് വില്പനക്കിടെ പൊലീസിനെ വെട്ടിച്ചുകടന്ന യുവാവ് പിടിയിലായി. കലൂര്‍ ദേശാഭിമാനി ചിറ്റേപ്പറമ്പ് വീട്ടില്‍ പരുന്ത് ഹാരിസ് എന്ന ഹാരിസി (36) നെയാണ് തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രിയോടെ ഇയാളുടെ വീട്ടില്‍നിന്നാണ് പിടികൂടിയത്. ഇതിനു മുമ്പും കഞ്ചാവ് കേസില്‍ ഹാരിസിനെ പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ആറര കിലോയിലധികം കഞ്ചാവുമായി വിൽപനക്കുവന്ന സംഘത്തിലെ മൂന്നുപേരെ ഒരു മാസം മുമ്പ് ഹില്‍പാലസ് പൊലീസ് പിടികൂടിയിരുന്നു. അന്ന് പൊലീസിനെക്കണ്ട് കടന്നുകളഞ്ഞ പ്രതിയാണ് ഇപ്പോള്‍ അറസ്റ്റിലായത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.