Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കഞ്ചാവ് വിൽപന: രണ്ട് ഒഡിഷ സ്വദേശികൾക്ക് തടവുശിക്ഷ
text_fieldsbookmark_border
Listen to this Article
മംഗളൂരു: കഞ്ചാവ് വിൽപന കേസിൽ രണ്ട് ഒഡിഷ സ്വദേശികൾക്ക് ഉഡുപ്പി പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതി ജയിൽശിക്ഷ വിധിച്ചു. ദേവാസിസ് സേത്തി (27), സനാതൻ പത്ര (32) എന്നിവർക്കാണ് ജഡ്ജി കിരൺ എസ്. ഗംഗണ്ണവർ രണ്ടു വർഷം വീതം തടവ് വിധിച്ചത്. 10,000 രൂപ വീതം പിഴയും അടക്കണം.
2018ൽ കല്യാണപുര സന്തേകട്ടെ ഓട്ടോ സ്റ്റാൻഡിന് സമീപം കഞ്ചാവ് വിൽപന നടത്തിയതിന് അന്നത്തെ ഉഡുപ്പി സർക്ൾ ഇൻസ്പെക്ടർ മഞ്ജുനാഥാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 1.65 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത് ഉഡുപ്പി ടൗൺ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

