ഹോം സ്റ്റേ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന: ഉടമയും സഹായിയും പിടിയിൽ
text_fieldsകഞ്ചാവുമായി പിടിയിലായവർ
കൽപറ്റ: ഹോം സ്റ്റേ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയ സംഭവത്തിൽ ഉടമയും സഹായിയും പിടിയിൽ. റിപ്പൺ കരയിൽ കാന്തൻപാറ ഭാഗത്ത് ഹോം സ്റ്റേ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന ചീനിക്കാപറമ്പിൽ സി.കെ. ജമാൽ (40), കോഴിക്കോട് ഫറോക്കിലെ പള്ളിയാളി വീട്ടിൽ എ.കെ. ഷംസീർ എന്നിവരെയാണ് കഞ്ചാവുമായി കൽപറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.പി. അനൂപും സംഘവും അറസ്റ്റ് ചെയ്തത്.
ഹോം സ്റ്റേയുടെ മറവിൽ വ്യാപകമായി കഞ്ചാവ് വിൽപന നടത്തിവരികയായിരുന്നുവെന്നാണ് ആരോപണം. പ്രതികളെ കൽപറ്റ ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പ്രിവൻറീവ് ഓഫിസർ രഘു, ജോണി, സി.ഇ.ഒ ബിന്ദു, പിന്റോ ജോൺ, എക്സൈസ് ഡ്രൈവർ സജീവ് എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

