വീട്ടുവളപ്പിൽ വളർത്തിയ കഞ്ചാവ് ചെടികൾ എക്സൈസ് പിടികൂടി
text_fieldsrepresentation image
അങ്കമാലി: ഓണം പ്രമാണിച്ച് എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ തുറവൂർ സ്വദേശിയുടെ വീട്ടുപറമ്പിലെ കുറ്റിക്കാടിനുള്ളിൽ വളർത്തിയ കഞ്ചാവ് ചെടി കണ്ടെത്തി. 185 സെന്റിമീറ്റർ നീളത്തിൽ നിരവധി ശിഖരങ്ങളോടുകൂടിയ അതീവ രഹസ്യമായി നട്ടുപിടിപ്പിച്ച പൂർണ വളർച്ചയെത്തിയ കഞ്ചാവ് ചെടിയാണ് പിടികൂടിയത്.
അങ്കമാലി എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിെൻറ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടത്തിത്. പ്രിവന്റിവ് ഓഫിസർ ശ്യാം മോഹൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എം.എം. അരുൺകുമാർ, പി.ബി. ഷിബു, പി. അരുൺകുമാർ, വനിത സിവിൽ എക്സൈസ് ഓഫിസർ സ്മിത വർഗീസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയിലുണ്ടായത്.

