Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ബാഗിൽ 3.850 കിലോ കഞ്ചാവ്
text_fieldsbookmark_border
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്തെ പാതയോരത്തെ പൊന്തയിൽനിന്ന് കണ്ടെടുത്ത
കഞ്ചാവ് പൊലീസ് സംഘം പരിശോധിക്കുന്നു
ഒറ്റപ്പാലം: പാതയോരത്തെ പൊന്തയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ബാഗിൽനിന്ന് 3.850 കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തു. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്തെ ലോഡ്ജിന് സമീപം പാതയോരത്തെ പൊന്തയിൽനിന്നാണ് പ്ലാസ്റ്റിക് കവറുകളിൽ സൂക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെടുത്തത്. സർക്കിൾ ഇൻസ്പെക്ടർ എം. സുജിത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ലഭിച്ചത്.
പ്രതിയെ കണ്ടെത്താനായില്ല. എസ്.ഐ ശിവശങ്കരന്റെ നേതൃത്വത്തിൽ എ.എസ്.ഐ വി.എ. ജോസഫ്, സുമേഷ്, അബ്ദുൽ ഹമീദ്, സജിൻ, രാമദാസ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ബാഗ് കണ്ടെടുത്തത്. പിടികൂടിയ കഞ്ചാവിന് രണ്ട് ലക്ഷത്തോളം രൂപ വില മതിക്കുമെന്ന് സി.ഐ പറഞ്ഞു.
Next Story

