മണ്ണഞ്ചേരിയിൽ വീണ്ടും കഞ്ചാവ് വേട്ട
text_fieldsആമീർ,അരുൺ, രാഹുൽ
മണ്ണഞ്ചേരി: പൊലീസ് നടത്തിയ റെയ്ഡിൽ വിൽപനക്കായി കൈവശം സൂക്ഷിച്ച കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിലായി. മണ്ണഞ്ചേരി പഞ്ചായത്ത് 19ാംവാർഡിൽ ബിസ്മില്ല മൻസിലിൽ ആമീറിൽനിന്ന് 10 ഗ്രാം കഞ്ചാവും, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പുത്തൻ വെളിവീട്ടിൽ അരുണിൽനിന്ന് 26 ഗ്രാം കഞ്ചാവും, മാരാരിക്കുളം തെക്ക് പഞ്ചായത്ത് 17ാം വാർഡിൽ സന്തോഷ് ഭവനിൽ രാഹുലിൽനിന്ന് 23 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. കഞ്ചാവിന്റെ സ്രോതസ്സ് അന്വേഷിച്ചുവരുന്നതായി പൊലീസ് പറഞ്ഞു. മണ്ണഞ്ചേരി എസ്.എച്ച് ഓ പി.കെ മോഹിത്, എസ്.ഐ മാരായ കെ.ആർ. ബിജു വിജയപ്പൻ, പ്രസാദ്, സി.പി.ഒ മാരായ ഉല്ലാസ് ഷൈജു, ഷിനോയി സന്തോഷ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.