ഷൂട്ടിങ് സംഘം താമസിക്കുന്ന ഹോട്ടൽ മുറിയിൽ കഞ്ചാവ്; സിനിമ സ്റ്റണ്ട് മാൻ പിടിയിൽ
text_fieldsതിരുവനന്തപുരം: സിനിമ ഷൂട്ടിങ് സംഘം താമസിക്കുന്ന ഹോട്ടൽമുറിയിൽനിന്ന് കഞ്ചാവ് പിടികൂടി. ചിത്രീകരണം നടക്കുന്ന ‘ബേബി ഗേൾ’ എന്ന ചിത്രത്തിലെ സ്റ്റണ്ട്മാനും തമിഴ്നാട് സ്വദേശിയുമായ മഹേശ്വറിന്റെ മുറിയിൽനിന്നാണ് എക്സൈസ് സംഘം 30 ഗ്രാം കഞ്ചാവ് പിടിച്ചത്.
ഡിക്ഷണറിയുടെ രൂപത്തിലുള്ള പെട്ടിയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒറ്റനോട്ടത്തിൽ ഇംഗ്ലീഷ് ഡിക്ഷനറി എന്ന് തോന്നുന്ന പെട്ടിക്കുള്ളിലെ അറയിലായിരുന്നു കഞ്ചാവ്.
മഹേശ്വറെ ചോദ്യംചെയ്തപ്പോൾ സിനിമ സെറ്റുകളിലേക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്ന സംഘത്തിലെ പ്രധാനികളെപ്പറ്റി വിവരം ലഭിച്ചെന്നും ചില സിനിമ പ്രവർത്തകർ നിരീക്ഷണത്തിലാണെന്നും എക്സൈസ് സംഘം പറഞ്ഞു.

