ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsചാരുംമൂട്: വാടകവീട്ടിൽ കഞ്ചാവ് സൂക്ഷിച്ച് വിൽപന നടത്തിവന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭരണിക്കാവ് കൊപ്രാപ്പുര ജങ്ഷന് സമീപം വാടകക്ക് താമസിച്ചുവന്ന കായംകുളം പെരിങ്ങാലമുറിയിൽ വിജി ഭവനത്തിൽ വിജയ് കാർത്തികേയനെയാണ് (26) കുറത്തികാട് എസ്.ഐ കെ. സുനുമോനും സംഘവും അറസ്റ്റ് ചെയ്തത്. വീട്ടിൽനിന്ന് ഒന്നര കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു.
ക്രിസ്മസ്-പുതുവത്സര പശ്ചാത്തലത്തിൽ കഞ്ചാവും മറ്റ് ലഹരിപദാർഥങ്ങളും സംഭരിക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് സി.ഐ എസ്. നിസാം അറിയിച്ചു. നാർകോട്ടിക് സെൽ, എസ്.ഐ ഏലിയാസ്, എ.എസ്.ഐ സന്തോഷ്, സി.പി.ഒമാരായ ഷാഫി, ഹരികൃഷ്ണൻ, സ്റ്റേഷൻ എസ്.ഐമാരായ ഹാരിസ്, യോഗിദാസ്, എസ്.സി.പി.ഒമാരായ നൗഷാദ്, സന്തോഷ്, സാദിഖ് ലബ്ബ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

