െട്രയിനിൽ കടത്തിയ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
text_fieldsസജീഷ്, ദീപു, രാജി
പാലക്കാട്: ട്രെയിനിൽ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ.കുന്നംകുളം സ്വദേശികളായ സജീഷ് (39), ദീപു (31), തൃശൂർ തളിക്കുളം സ്വദേശി രാജി (32) എന്നിവരാണ് പിടിയിലായത്. പാലക്കാട് ജങ്ഷനിൽ പാലക്കാട് ആർ.പി.എഫ് ക്രൈം ഇൻറലിജൻസ് ബ്രാഞ്ചും എക്സൈസും സംയുക്തമായി നടത്തിയ പരിശോധന നടത്തുന്നതിനിടെയാണ് സംഘം കുടുംബമെന്ന വ്യാജേന കഞ്ചാവ് നിറച്ച ബാഗുമായി കടക്കാൻ ശ്രമിച്ചത്.
ഇവരെ പ്ലാറ്റ്ഫോമിൽ െവച്ച് പിടികൂടി. പ്രതിയായ സജീഷിനെതിരെ വിവിധ സ്റ്റേഷനുകളിൽ പോക്സോയും വധശ്രമവുമടക്കം 10 കേസുകൾ നിലവിലുള്ളതായി പൊലീസ് അറിയിച്ചു. ദീപുവിനെതിരെ പോക്സോയടക്കം മൂന്നുകേസുകൾ വിവിധ സ്റ്റേഷനുകളിലായുണ്ട്. വിശാഖപട്ടണത്തുനിന്ന് വാങ്ങിയ കഞ്ചാവ് കുന്നംകുളത്ത് ചില്ലറ വിൽപനക്കായി എത്തിച്ചതാണെന്ന് പ്രതികൾ വെളിപ്പെടുത്തി. മുമ്പും കഞ്ചാവ് കടത്തിയതായി മൂവരും മൊഴി നൽകിയിട്ടുണ്ട്.പരിശോധന ഊർജിതമാക്കുമെന്ന് ആർ.പി.എഫ് കമാണ്ടൻറ് ജെതിൻ ബി. രാജ് പറഞ്ഞു.
എക്സൈസ് സി.ഐ പി.കെ. സതീഷ്, ആർ.പി.എഫ് എ.എസ്.ഐമാരായ കെ. സജു, സജി അഗസ്റ്റിൻ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

