കഞ്ചാവ് കേസ് പ്രതി കരുതൽ തടങ്കലിൽ
text_fieldsറഫീഖ്
മലപ്പുറം: കഴിഞ്ഞ വർഷം മലപ്പുറം ചാപ്പനങ്ങാടിയിൽനിന്ന് 318 കിലോ കഞ്ചാവുമായി പിടിയിലായ കേസിൽ കരിപ്പൂർ പുളിയംപറമ്പ് ആശാരിത്തൊടി റഫീഖിനെ ഒരു വർഷത്തെ കരുതൽ തടങ്കലിന് സംസ്ഥാന സർക്കാറിൽനിന്ന് ഉത്തരവായതായി ജില്ല പൊലീസ് മേധാവി എസ്. സുജിത് ദാസ് അറിയിച്ചു.
മയക്കുമരുന്ന്, കഞ്ചാവ് കേസുകളില്‍ ഉള്‍പ്പെടുന്ന പ്രതികളെ ഒരു വര്‍ഷം തടവിലിടാൻ പ്രത്യേകം അധികാരം നല്കുന്ന ഈ നിയമപ്രകാരം ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയെ ജയിലിൽനിന്ന് പുറത്തിറങ്ങുന്ന മുറക്ക് ഒരു വർഷംകൂടി അധിക തടവിന് ശിക്ഷിക്കും.
ഇത്തരം കേസുകളിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ഇതേ പ്രകാരമുള്ള നടപടികൾ തുടർന്നും സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.

