Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരീക്ഷാസമ്മർദ്ദം, പരാജയത്തെക്കുറിച്ചുള്ള ആശങ്ക; ഹൈദരാബാദിൽ നീറ്റ് പുനഃപരീക്ഷയുടെ തലേദിവസം വിദ്യാർഥി ജീവനൊടുക്കി

text_fields
bookmark_border
പരീക്ഷാസമ്മർദ്ദം, പരാജയത്തെക്കുറിച്ചുള്ള ആശങ്ക; ഹൈദരാബാദിൽ നീറ്റ് പുനഃപരീക്ഷയുടെ തലേദിവസം വിദ്യാർഥി ജീവനൊടുക്കി
cancel

ഹൈദരാബാദ് ഹൈദരാബാദിലെ മിയാപൂരിൽ നീറ്റ് പരീക്ഷയുടെ തലേ ദിവസം വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഷെയ്ഖ് സന(19) എന്ന വിദ്യാർഥിനിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷാസമ്മർദ്ദം മൂലമാണ് വിദ്യാർഥിനി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. തന്‍റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് ഇംഗ്ലീഷിൽ എഴുതിയ കുറിപ്പ് പൊലീസ് സംഭവസ്ഥലത്ത് നിന്നും കണ്ടെടുത്തു.

സഹോദരിമാർക്കൊപ്പമാണ് സന ഹൈദരാബാദിൽ താമസിച്ചിരുന്നത്. സനയുടെ പിതാവ് ഷെയ്ഖ് ജാഫർ ഹുസൈന്‍ കുവൈത്തിലാണ് ജോലി ചെയ്യുന്നത്. രാജ്യത്ത് നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട സമാനകേസുകൾ റിപ്പോർട്ടുചെയ്യുന്നുണ്ട്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നീറ്റ് ഉദ്യോഗാർഥിയായ 22കാരനെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പല തവണ എഴുതിയിട്ടും പരീക്ഷ വിജയിക്കാന്‍ സാധിക്കാത്തതിന്‍റെ നിരാശ മരണത്തിന് മുമ്പ് യുവാവ് പങ്കുവെച്ച വിഡിയോ ദൃശ‍്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Exam stress, anxiety over failure; Candidate dies by suicide in Hyderabad on the eve of NEET re-examination
Next Story