Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവെ​ള്ളം ചോ​ദി​ച്ച്...

വെ​ള്ളം ചോ​ദി​ച്ച് വീട്ടിലെത്തി; ഒ​ന്ന​ര പ​വ​ൻ ക​വ​ർ​ന്നു

text_fields
bookmark_border
വെ​ള്ളം ചോ​ദി​ച്ച് വീട്ടിലെത്തി; ഒ​ന്ന​ര പ​വ​ൻ ക​വ​ർ​ന്നു
cancel
Listen to this Article

പ​ത്തി​രി​പ്പാ​ല: പേ​രൂ​ർ പൂ​ക്കാ​ട്ട്കു​ന്നി​ൽ പ​ട്ടാ​പ്പ​ക​ൽ വീ​ട്ടി​ൽ ക​യ​റി ക​വ​ർ​ച്ച. വെ​ള്ളം ചോ​ദി​ച്ചെ​ത്തി​യ മു​ഖം മൂ​ടി ധ​രി​ച്ച​യാ​ളാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. പൂ​ക്കാ​ട്ട്കു​ന്ന് ഒ​ഴ​ക്കോ​ട്ടി​ൽ സ്വാ​മി​ദാ​സ​ന്റെ വീ​ട്ടി​ൽ ബു​ധ​നാ​ഴ്ച 10.30നും 11​നും ഇ​ട​യി​ലാ​ണ് ക​വ​ർ​ച്ച.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ സ്വാ​മി​ദാ​സ​ൻ ഉ​ണ്ടാ​യി​രു​ന്നി​ല്ല. വീ​ട്ടു​ജോ​ലി​ക്കാ​രി പ്രേ​മ​യും സ്വാ​മി​ദാ​സ​ന്റെ പേ​ര​മ​ക​ൾ ധ​ന​ശ്രീ​യു​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. വെ​ള്ളം ചോ​ദി​ച്ചാ​ണ് ഇ​യാ​ൾ എ​ത്തി​യ​ത്. പ്രേ​മ വെ​ള്ള​മെ​ടു​ക്കാ​ൻ അ​ക​ത്ത് പോ​യ​തോ​ടെ ഇ​യാ​ൾ പി​റ​കി​ലൂ​ടെ പോ​യി പ്രേ​മ​യെ ത​ള്ളി വീ​ഴ്ത്തി കാ​തി​ലു​ണ്ടാ​യി​രു​ന്ന അ​ര​പ്പ​വ​ന്റെ ക​മ്മ​ൽ പ​റി​ച്ചെ​ടു​ത്തു. ഉ​റ​ങ്ങി​ക്കി​ട​ന്ന കു​ട്ടി​യു​ടെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു പ​വ​ന്റെ മാ​ല​യും ക​വ​ർ​ന്ന് സ്ഥ​ലം​വി​ട്ടു. പ്രേ​മ​ക്ക് ചെ​വി​ക്കും കാ​ലി​നും പ​രി​ക്കേ​റ്റു.

അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ പ്രേ​മ​യെ വീ​ട്ടു​ട​മ തി​രി​ച്ചെ​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. വീ​ട്ടി​ലെ​ത്തി വി​ളി​ച്ചി​ട്ടും വാ​തി​ൽ തു​റ​ക്കാ​ത്ത​തി​നാ​ൽ വീ​ട്ടു​ട​മ പി​ൻ​വാ​തി​ലി​ലൂ​ടെ​യാ​ണ് അ​ക​ത്തെ​ത്തി​യ​ത്. ഒ​റ്റ​പ്പാ​ലം പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police CasetheftcaseGoldCrime
News Summary - Came home to ask for water; one and a half winds blew
Next Story