സമൂഹമാധ്യമത്തിലൂടെ കലാപാഹ്വാനം: യുവാവ് പിടിയില്‍
text_fieldsകൊല്ലം: സമൂഹമാധ്യമത്തിലൂടെ കലാപാഹ്വാനം നടത്തിയ യുവാവ് പിടിയില്‍. കണ്ണനല്ലൂര്‍ കുളപ്പാടം ജാബിര്‍ മന്‍സിലില്‍ അന്‍വര്‍ (33) ആണ് പിടിയിലായത്.
ആലപ്പുഴയിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുെ വച്ചത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ചാത്തന്നൂര്‍ എ.സി.പി ഗോപകുമാറിെൻറ നിര്‍ദേശ പ്രകാരം കണ്ണനല്ലൂര്‍ ഇന്‍സ്പെക്ടര്‍ യു.പി വിപിന്‍കുമാര്‍ എസ്.ഐമാരായ സജീവ്, എ.എസ്.ഐ ബിജു, സി.പി.ഒമാരായ ലിനു ലാലന്, സിജോ കൊച്ചുമ്മന്‍, ജോബിന് ജോണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങള്‍ പങ്ക് െവക്കുന്നവരെ കണ്ടെത്തി ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു.