Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അന്തർസംസ്ഥാന യാത്രക്കാർക്ക് മർദനം; ബസ് ജീവനക്കാർ അറസ്റ്റിൽ

text_fields
bookmark_border
വാക്കുതർക്കത്തെ തുടർന്നായിരുന്നു സംഭവം
അന്തർസംസ്ഥാന യാത്രക്കാർക്ക് മർദനം; ബസ് ജീവനക്കാർ അറസ്റ്റിൽ
cancel

കൊച്ചി: അന്തർ സംസ്ഥാന യാത്രക്കാരെ മർദിച്ച സംഭവത്തിൽ ബസ് ജീവനക്കാർ അറസ്റ്റിൽ. 21ാം തീയതി രാത്രിയിൽ ഫോർട്ടുകൊച്ചി -കാക്കനാട് റൂട്ടിൽ സർവിസ് നടത്തുന്ന ഫ്ലോറ ബസിൽ യാത്രചെയ്ത മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരും അടങ്ങുന്ന സംഘത്തിനാണ് മർദനം ഏറ്റത്.

വാക്കുതർക്കത്തെ തുടർന്നായിരുന്നു സംഭവം. ബസ് കണ്ടക്ടറായ വടുതല സ്വദേശി സഞ്ജയ് (30), ഡ്രൈവർ കുമ്പളങ്ങി സ്വദേശി വിനീഷ് ജോസഫ് പീറ്റർ (26), തൃക്കാക്കര സ്വദേശി ഫഹദ് (23) എന്നിവരെയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

മർദന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കൊച്ചി സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദേശപ്രകാരം എറണാകുളം നോർത്ത് പൊലീസ് കേസെടുക്കുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bus Staff Arrested for Assaulting Inter-State Passengers in Kochi
Next Story