Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വനിത ഡോക്ടർക്ക് നേരെ പാന്റ്സ് അഴിച്ച് നഗ്നത പ്രദർശനം: ബസ് ക്ലീനർ അറസ്റ്റിൽ
text_fieldsbookmark_border
മംഗളൂരു: സ്വകാര്യ ബസ് യാത്രക്കാരിയായ ഡോക്ടർക്ക് നേരെ നഗ്നത പ്രദർശനം നടത്തി എന്ന പരാതിയിൽ ക്ലീനറെ ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തു. ബജ്പെ കെജൂറിലെ മുഹമ്മദ് ഇംറാൻ (26) ആണ് അറസ്റ്റിലായത്.
ബംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്കുള്ള ബസിൽ യാത്രക്കാരിയായിരുന്നു ദേർലകട്ടയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ അസി. പ്രഫസർ കൂടിയായ ഡോക്ടർ. ബസ് ഇന്ന് രാവിലെ തനിക്ക് ഇറങ്ങേണ്ട സ്ഥലത്ത് എത്തിയപ്പോൾ ക്ലീനർ പാന്റ്സിന്റെ സിബ് തുറന്ന് ലിംഗം പ്രദർശിപ്പിക്കുകയായിരുന്നു എന്നാണ് ഡോക്ടറുടെ പരാതി.
ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്ന സ്ഥലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

