Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവീട്​ കുത്തിത്തുറന്ന്​...

വീട്​ കുത്തിത്തുറന്ന്​ മോഷണം

text_fields
bookmark_border
വീട്​ കുത്തിത്തുറന്ന്​ മോഷണം
cancel

ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ൽ ആ​ളി​ല്ലാ​തി​രു​ന്ന വീ​ട്​ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. ര​ണ്ടു​ഗ്രാം സ്വ​ർ​ണ​വും 4,000 രൂ​പ​യും ക​വ​ർ​ന്നു. പ​വ​ർ​ഹൗ​സ് വാ​ർ​ഡി​ൽ ക​ള​ത്തി​ൽ​പു​ര​യി​ടം വീ​ട്ടി​ൽ കെ.​ആ​ർ. ജോ​സ​ഫി​ന്റെ വീ​ട്ടി​ലാ​ണ്​ മോ​ഷ​ണം. വീ​ട്ടി​ലെ നാ​ല്​ അ​ല​മാ​ര​ക​ൾ ത​ക​ർ​ത്ത്​ തു​ണി​യും സാ​​മ​ഗ്രി​ക​ളും വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. മു​ൻ​വ​ശ​ത്തെ വാ​തി​ൽ പൊ​ളി​ക്കാ​നും ശ്ര​മ​മു​ണ്ടാ​യി.

ക​ഴി​ഞ്ഞ നാ​ലു​ദി​വ​സ​മാ​യി ജോ​സ​ഫ് ശ​സ്ത്ര​ക്രി​യ​ക്കാ​യി വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ്​ വി​ദേ​ശ​ത്തു​നി​ന്ന്​ എ​ത്തി​യ മ​ക​ൻ ടി​ജോ​യും മ​ക​നും പ​നി​ബാ​ധി​ച്ച്​ സ്വ​കാ​ര്യ ആ​ശു​​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വെ​ള്ളി​യാ​ഴ്ച ടി​ജോ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ജ​ന​ൽ ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ട​ത്.

തു​ട​ർ​ന്ന്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ മോ​ഷ​ണം തി​രി​ച്ച​റി​ഞ്ഞ​ത്. ടി​ജോ വി​ദേ​ശ​ത്തു​നി​ന്ന്​ കൊ​ണ്ട വ​ന്ന ബാ​ഗും ലാ​പ്ടോ​പ്പും തു​റ​ന്നെ​ങ്കി​ലും അ​ഹ​രി​ച്ചി​ല്ല. സ​മീ​പ​ത്തു​ള്ള വീ​ടു​ക​ളി​ലും ആ​രു​മി​ല്ലാ​യി​രു​ന്നു. ആ​ല​പ്പു​ഴ നോ​ർ​ത്ത് പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഡോ​ഗ് സ്ക്വാ​ഡും ഫോ​റ​ൻ​സി​ക്​ വി​ദ​ഗ്​​ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Burglary
News Summary - Burglary in the house
Next Story