Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightപൂട്ടിയിട്ട വീട്ടിൽ...

പൂട്ടിയിട്ട വീട്ടിൽ മോഷണം

text_fields
bookmark_border
പൂട്ടിയിട്ട വീട്ടിൽ മോഷണം
cancel
camera_alt

ക​വ​ർ​ച്ച ന​ട​ന്ന വീ​ട് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്കു​ന്നു

കു​മ്പ​ള: മൊ​ഗ്രാ​ലി​ൽ വീ​ട്ടു​കാ​ര്‍ വീ​ടുപൂ​ട്ടി ആ​ശു​പ​ത്രി​യി​ൽ പോ​യി മ​ട​ങ്ങിയെത്തും​മു​മ്പേ പൂ​ട്ടു പൊ​ളി​ച്ച് മോ​ഷ​ണം. ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ബ​ന്ധു​വി​നെ കാ​ണാ​ന്‍ പോ​യ സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. മൂ​ന്നു പ​വ​ന്‍ സ്വ​ര്‍ണ​വും 12000 രൂ​പ​യും ന​ഷ്ട​പ്പെ​ട്ടു. മൊ​ഗ്രാ​ല്‍ ച​ളി​യ​ങ്കോ​ട്‌ റ​ഹ്മ​ത്ത്‌ ന​ഗ​റി​ലെ അ​ബ്‌​ദു​ല്‍ മു​നീ​റി​ന്റെ വീ​ട്ടി​ലാ​ണ്‌ ക​വ​ര്‍ച്ച ന​ട​ന്ന​ത്.

ഇ​ദ്ദേ​ഹ​വും കു​ടും​ബ​വും ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്‌ കാ​സ​ർ​കോ​ട്ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ബ​ന്ധു​വി​നെ കാ​ണാ​ന്‍ പോ​യി​രു​ന്നു. രാ​ത്രി എ​ട്ടു മ​ണി​യോ​ടെ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ്‌ ക​വ​ര്‍ച്ച വി​വ​രം അ​റി​യു​ന്ന​ത്. അ​ടു​ക്ക​ള ഭാ​ഗ​ത്തെ ഇ​രു​മ്പു ഗ്രി​ല്‍സി​ന്റെ പൂ​ട്ടു ത​ക​ര്‍ത്ത്‌ അ​ക​ത്തു ക​ട​ന്ന മോ​ഷ്‌​ടാ​ക്ക​ള്‍ താ​ക്കോ​ല്‍ ഉ​പ​യോ​ഗി​ച്ചാ​ണ്‌ അ​ല​മാ​ര തു​റ​ന്ന​ത്‌. അ​ല​മാ​ര​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന രേ​ഖ​ക​ളും തു​ണി​ത്ത​ര​ങ്ങ​ളും വാ​രി വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്‌. മ​റ്റൊ​രു മു​റി​യി​ലെ അ​ല​മാ​ര​യി​ല്‍ 12 പ​വ​ന്‍ സ്വ​ർ​ണം ഉ​ണ്ടാ​യി​രു​ന്ന​ത് സു​ര​ക്ഷി​ത​മാ​ണ്. സം​ഭ​വ​ത്തി​ല്‍ കു​മ്പ​ള പൊ​ലീ​സ്‌ കേ​സെ​ടു​ത്ത് ‌ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KumbalaKasaragod NewsBurglaryLocked house
News Summary - Burglary in a locked house
Next Story