പൂട്ടിയിട്ട വീട്ടില്‍നിന്നു 17 പവൻ മോഷ്ടിച്ചു
text_fieldsപുളിക്കല്‍: പെരിങ്ങാവില്‍ പൂട്ടിയിട്ട വീട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊർജിതമാക്കി. പെരിങ്ങാവ് ദാനഗ്രാമില്‍ പടിപ്പിങ്ങല് വാസുദേവന്റെ വീട്ടിലാണ് മോഷണം നടന്നത്.
അലമാരയില്‍ സൂക്ഷിച്ച 17 പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പകല്‍ സമയത്ത് വാസുദേവനും മകനും വീട് പൂട്ടി പുറത്തുപോയ സമയത്തായിരുന്നു സംഭവം.
പിറകുവശത്തെ വാതില്‍ തുറന്നാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. അലമാരയിലെ വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. അലമാരയിലുണ്ടായിരുന്ന മൂന്ന് ചെറിയ പഴ്സുകള്‍ വീടിനു സമീപത്തെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

